Monday, 15 June 2026

അമ്പത് വര്‍ഷം പിന്നിട്ട് മാസ




ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാമ്പഴ പാനീയമായ 'മാസ' വിപണിയിലെത്തിയിട്ട് 50 വര്‍ഷം പിന്നിട്ടു.കൊക്ക കോള 1976-ല്‍ തുടങ്ങിയ മാസ, അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യന്‍ കുടുംബങ്ങളുടെ ആഘോഷങ്ങളുടെയും ഭാഗമാണ്.

കാലങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയെങ്കിലും, മാമ്പഴത്തിന്‍റെ തനിരുചിയില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് മാസയെ ജനപ്രിയമാക്കിയത്.


'പ്രോജക്ട് ഉന്നതി'യിലൂടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള പഴവര്‍ഗ്ഗ കര്‍ഷകരുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അള്‍ട്രാ-ഹൈ-ഡെന്‍സിറ്റി പ്ലാന്‍റേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സുസ്ഥിര കാര്‍ഷിക രീതികള്‍ കമ്പനി ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇത് പഴങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിളവ് വര്‍ദ്ധിപ്പിക്കാനും രാജ്യത്തിന്‍റെ മാമ്പഴ കൃഷിയുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.


No comments:

Post a Comment

വിദേശ ഫണ്ട് സ്വീകരിക്കുന്നെ എന്‍ജിഒകള്‍ക്ക് നിയന്ത്രണങ്ങള്‍

  ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണ...