Thursday, 25 June 2026

വിദേശ ഫണ്ട് സ്വീകരിക്കുന്നെ എന്‍ജിഒകള്‍ക്ക് നിയന്ത്രണങ്ങള്‍

 




ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2026 ജൂണ്‍ 22-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ എഫ്.സി.ആര്‍.എ നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ ് സര്‍ക്കാര്‍ കൊണ്ടുവന്നു്. വിദേശ ഫണ്ട് ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ലക്ഷ്യം.


എന്‍.ജി.ഒകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ ഉദ്ദേശ്യവും സംസ്ഥാനവും/കേന്ദ്രഭരണപ്രദേശവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത് അപേക്ഷയില്‍ വ്യക്തമാക്കണം. ഓരോ പുതിയ പ്രവര്‍ത്തനത്തിനോ സംസ്ഥാനത്തിനോ അധികമായി 300 രൂപ ഫീസും നല്‍കണം. മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വീകരിക്കാമെങ്കിലും, 'മതംമാറ്റം' കര്‍ശനമായി ഒഴിവാക്കണം. മതപരമായ വിദ്യാഭ്യാസം, സത്സംഗങ്ങള്‍, ധ്യാനങ്ങള്‍ എന്നിവയ്ക്ക് ഈ നിബന്ധന ബാധകമാണ്.


ഇന്ത്യന്‍ വംശജരല്ലാത്ത വിദേശ പൗരന്മാര്‍ പ്രധാന പദവികള്‍ വഹിക്കുന്ന സംഘടനകള്‍ക്ക് സാധാരണയായി എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ അനുവദിക്കില്ല. പ്രത്യേക സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ടായിരിക്കും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടില്‍ നിന്ന് ചെലവഴിച്ചിട്ടില്ലാത്ത സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെടാം. 'മുന്‍കൂര്‍ അനുമതി' ഉള്ള സംഘടനകള്‍ക്ക് പഴയ ഫണ്ട് 75 ശതമാനമെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ അടുത്ത ഗഡു ലഭിക്കൂ.


രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോള്‍ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം. വിദേശ ഫണ്ട് ഇടനിലക്കാര്‍ വഴിയാണ് വരുന്നതെങ്കില്‍, യഥാര്‍ത്ഥ സംഭാവന നല്‍കിയ വ്യക്തിയെ വെളിപ്പെടുത്തണം. സംഘടനകളോ അതിന്‍റെ ഭാരവാഹികളോ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ നല്‍കണം. ഇത്തരം സംഘടനകള്‍ക്ക് 'വാര്‍ത്തകളോ സമകാലിക വിഷയങ്ങളോ' പ്രക്ഷേപണം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ അനുവാദമില്ല. 2026-ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെ അറിയിക്കണം. വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ സാമ്പത്തിക കണക്കുകള്‍ക്കൊപ്പം 'വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടും' ഇനി നിര്‍ബന്ധമാണ്.

----------------------

ഓണാവധിക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സബ്സിഡിയോടെ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍



കൊച്ചി  ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതി പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ സൗത്ത് സ്റ്റാര്‍ റെയില്‍, അവാര്‍ഡ് ജേതാവും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അംഗീകാരവുമുള്ള ടൂര്‍ ഓപ്പറേറ്ററായ ടൂര്‍ ടൈംസുമായി സഹകരിച്ച് ഓണാവധിക്കാലത്ത് സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ ഓഗസ്റ്റ് 20-ന് പുറപ്പെടും. 

11ദിവസം നീളുന്ന യാത്രയില്‍ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ 33% സബ്സിഡിയോടെയാണ് ഈ പാക്കേജ് അവതരിപ്പിക്കുന്നത്.


ഡല്‍ഹി, ആഗ്ര, ജയ്പൂര്‍, അമൃത്സര്‍, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയ്ക്കുള്ള നിരക്കുകള്‍ സ്ലീപ്പര്‍ ക്ലാസ് 28,750 രൂപയിലും തേര്‍ഡ് എസി 39,950 രൂപയിലും ആരംഭിക്കുന്നു. സെക്കന്‍ഡ് എസിക്ക് 49,950 രൂപയും ഫസ്റ്റ് എസിക്ക് 58,950 രൂപയുമാണ് നിരക്ക്. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്.


ഓണ്‍ബോര്‍ഡില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള പിഎ സംവിധാനങ്ങള്‍, സമര്‍പ്പിത കോച്ച് സുരക്ഷ & ടൂര്‍ മാനേജര്‍മാര്‍, യാത്രാ ഇന്‍ഷുറന്‍സ്, ഹോട്ടലുകള്‍, പരിധിയില്ലാത്ത ഭക്ഷണം, ഓണ്‍ബോര്‍ഡിലും പുറത്തും ഉള്ള സൗകര്യങ്ങള്‍ എന്നിവ കൂടാതെ താമസത്തിനോ കാഴ്ചകള്‍ കാണുന്നതിനോ മാത്രമുള്ള ലഗേജ് കൊണ്ടുപോയാല്‍ മതിയെന്ന സവിശേഷതയുമുണ്ട്. യാത്രക്കാര്‍ക്ക് എല്‍ടിസി/എല്‍?എഫ്സി സൗകര്യം ലഭിക്കും.


ബുക്കിംഗിന് 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുകയോ ംംം.ീൗൃശോേലെ.ശി സന്ദര്‍ശിക്കുകയോ ചെയ്യുക. സൗത്ത് സ്റ്റാര്‍ റെയില്‍ - ടൂര്‍ ടൈംസ് സഹകരണത്തില്‍ ഇതിനകം  3, 02,850 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള 53 യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ ആകെ 25,070 തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും യാത്രാസൗകര്യമൊരുക്കി.

Monday, 15 June 2026

കേരളത്തിലെ 33 നഗരങ്ങളിലേക്ക് കൂടി 5ജി

 


കേരളത്തിലെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വിപുലീകരിച്ച് വി



 


തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയതിന് പിന്നാലെ പ്രമുഖ ടെലികോം സേവനദാതാവായ വി സംസ്ഥാനത്തെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5ജി സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. പ്രധാന ജില്ലകളിലും വളര്‍ന്നുവരുന്ന നഗരങ്ങളിലുമായുള്ള വിയുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.


 


കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു വി ആദ്യഘട്ടത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് കൊല്ലം, തൃശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി നെറ്റ്വര്‍ക്ക് വിപുലീകരിച്ചു. ഈ മികച്ച തുടക്കത്തിന്‍റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ 33 നഗരങ്ങളിലേക്ക് കൂടി പുതുതായി 5ജി സേവനം ലഭ്യമാക്കുന്നത്. ഉയര്‍ന്ന തോതില്‍ ഡാറ്റ ഉപയോഗമുള്ള പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായി സേവനങ്ങള്‍ എത്തിക്കുന്ന വിയുടെ തന്ത്രപരമായ നീക്കത്തിന്‍റെ അടുത്ത ഘട്ടമാണ് ഈ വിപുലീകരണം.


 


തെക്കന്‍ കേരളത്തില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല, കരുനാഗപ്പള്ളി, പരവൂര്‍ (സൗത്ത്), തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, ചേര്‍ത്തല, മവേലിക്കര എന്നിവിടങ്ങളിലും മധ്യ കേരളത്തില്‍ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, ചാലക്കുടി, ചാവക്കാട്, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍ എന്നീ നഗരങ്ങളിലും വടക്കന്‍ കേരളത്തില്‍ നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി, ഫറോക്ക്, മുക്കം, രാമനാട്ടുകര, തലശ്ശേരി, കൊണ്ടോട്ടി എന്നീ നഗരങ്ങളിലേക്കുമാണ് പുതുതായി വി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു.


 


കേരളത്തിലുടനീളം 5ജി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ മേഖലയ്ക്ക് ശക്തമായ പിന്തുണ നല്‍കാനാണ് വി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര മേഖലകള്‍, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഇത് ഏറെ പ്രയോജനം ചെയ്യും. ഈ പുതിയ വിപുലീകരണത്തോടെ കേരളത്തിലെ ഏകദേശം 21 ലക്ഷത്തോളം ആളുകള്‍ക്ക് കൂടി പുതുതായി വിയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും.


 


കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ വിജയകരമായി എത്തിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലുടനീളം നെറ്റ്വര്‍ക്ക് സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി. പറഞ്ഞു. ഡാറ്റയുടെ ആവശ്യകത മുന്‍നിര്‍ത്തി ഘട്ടം ഘട്ടമായി നെറ്റ്വര്‍ക്ക് വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതുതായി 33 നഗരങ്ങളില്‍ കൂടി സേവനം ലഭ്യമാക്കുന്നത്. ഡാറ്റാ ഉപയോഗം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും വളര്‍ന്നുവരുന്ന വിപണികളിലുമുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വിശ്വസനീയവും അതിവേഗത്തിലുള്ളതുമായ നെറ്റ്വര്‍ക്ക് അനുഭവം ലഭ്യമാക്കുന്നതിലാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഹോണ്ട സിറ്റി അവതരിപ്പിച്ചു

 


കൊച്ചി: ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് വിപണയിലിറക്കി വാഹന നിര്‍മാതാക്കളായ ഹോണ്ട. പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനുകളിലായി നാല് വേരിയന്‍റുകളില്‍ എത്തിയിട്ടുള്ള വാഹനത്തിന്  11.99 ലക്ഷം രൂപ   മുതലാണ് പ്രാരംഭവില.

1.5 ലിറ്റര്‍ നാച്യുറലി ആസ്പിരേറ്റഡ് 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 121 പി എസ്. കരുത്തും 145 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് പവര്‍ ട്രെയിന്‍ 126 എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഹൈബ്രിഡ് പതിപ്പിന് 27.26 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത

സൊണാറ്റ പുതിയ വെഡിംഗ് വാച്ചുകളുടെ ശേഖരം അവതരിപ്പിച്ചു

 



 


കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാച്ച് ബ്രാന്‍ഡായ സൊണാറ്റ പുതിയ വെഡിംഗ് വാച്ചുകളുടെ ശേഖരം അവതരിപ്പിച്ചു. കോര്‍ഡിനേറ്റഡ് പെയര്‍ വാച്ചുകളും ഉത്സവഛായയുള്ള ഡിസൈന്‍ ശൈലികളും ഒന്നിച്ചു ചേര്‍ന്നതാണ് പുതിയ വെഡിംഗ് കളക്ഷന്‍ വാച്ചുകള്‍. സ്വര്‍ണ്ണ നിറത്തിലുള്ള മനോഹരമായ ഡിസൈനുകള്‍, മള്‍ട്ടിഫംഗ്ഷന്‍ ഡയലുകള്‍, മികച്ച മെറ്റാലിക് സ്ട്രാപ്പുകള്‍, വൈവിധ്യമാര്‍ന്ന ഫെസ്റ്റീവ് ലുക്ക് എന്നിവ ഈ വാച്ച് ശേഖരത്തിന്‍റെ സവിശേഷതകളാണ്. 


 


മികച്ച സ്റ്റൈലിംഗും വൈവിധ്യവും കോര്‍ത്തിണക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ വാച്ചുകളില്‍ മള്‍ട്ടിഫംഗ്ഷന്‍ ഡയലുകള്‍, ടെക്സ്ചേര്‍ഡ് മെറ്റാലിക് ബ്രേസ്ലെറ്റുകള്‍, ആകര്‍ഷകമായ റൗണ്ട് കേസുകള്‍, സമകാലിക ഡയല്‍ ഡിറ്റെയ്ലിംഗുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പുരുഷന്മാരുടെ കളക്ഷനില്‍ മള്‍ട്ടിഫംഗ്ഷന്‍ ഗ്രീന്‍, ബ്ലൂ ഡയലുകള്‍, ഗോള്‍ഡ് ഫിനിഷുകള്‍, ആകര്‍ഷകമായ മെറ്റാലിക് നിര്‍മ്മിതികള്‍ എന്നിവയോടെ ബോള്‍ഡ് ഫെസ്റ്റീവ് സ്റ്റൈലിംഗിന് പ്രാധാന്യം നല്‍കുമ്പോള്‍, സ്ത്രീകളുടെ ശേഖരം ലളിതമായ വൈറ്റ്, ഷാംപെയ്ന്‍ ഡയലുകള്‍, സ്ലിം ബ്രേസ്ലെറ്റുകള്‍, ആഭരണങ്ങളെ അനുസ്മരിപ്പിക്കുന്ന ഡിസൈനുകള്‍ എന്നിവയിലൂടെ മൃദുവായ ചാരുതയാണ് നല്‍കുന്നത്.


അമ്പത് വര്‍ഷം പിന്നിട്ട് മാസ




ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാമ്പഴ പാനീയമായ 'മാസ' വിപണിയിലെത്തിയിട്ട് 50 വര്‍ഷം പിന്നിട്ടു.കൊക്ക കോള 1976-ല്‍ തുടങ്ങിയ മാസ, അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യന്‍ കുടുംബങ്ങളുടെ ആഘോഷങ്ങളുടെയും ഭാഗമാണ്.

കാലങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയെങ്കിലും, മാമ്പഴത്തിന്‍റെ തനിരുചിയില്‍ വിട്ടുവീഴ്ച ചെയ്യാത്തതാണ് മാസയെ ജനപ്രിയമാക്കിയത്.


'പ്രോജക്ട് ഉന്നതി'യിലൂടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള പഴവര്‍ഗ്ഗ കര്‍ഷകരുമായി കമ്പനി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അള്‍ട്രാ-ഹൈ-ഡെന്‍സിറ്റി പ്ലാന്‍റേഷന്‍, ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സുസ്ഥിര കാര്‍ഷിക രീതികള്‍ കമ്പനി ഇവര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇത് പഴങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിളവ് വര്‍ദ്ധിപ്പിക്കാനും രാജ്യത്തിന്‍റെ മാമ്പഴ കൃഷിയുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.


Thursday, 11 June 2026

ബ്രിട്ടാനിയ ചീസ് - കാരമല്‍ ഡിപ്പ്ഡ് ക്രഞ്ചി ലെയേര്‍ഡ് സാന്‍ഡ്വിച്ച് പുറത്തിറക്കി




കൊച്ചി   പ്രമുഖ ആഗോള ബിസ്ക്കറ്റ് കമ്പനിയായ ബ്രിട്ടാനിയ ചീസ് ഡിപ്പ്ഡ് ക്രഞ്ചി ലെയേര്‍ഡ് സാന്‍ഡ്വിച്ച്, കാരമല്‍ ഡിപ്പ്ഡ് ക്രഞ്ചി ലെയേര്‍ഡ് സാന്‍ഡ്വിച്ച് എന്നീ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. 50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെല്‍റ്റിയുമായിട്ടുള്ളതാണ് പുതിയ ബിസ്ക്കറ്റുകളെന്ന് കമ്പനി അറിയിച്ച. 22 ബേക്ക്ഡ് ലെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് ചീസും കാരമലും കൊണ്ട് പൊതിഞ്ഞ ഈ ക്രഞ്ചിയായ ബിസ്ക്കറ്റിലെ ചീസും കാരമാലും അതിനെ അലിയിക്കുന്നതായി കമ്പനി അറിയിച്ചു.


ഇന്ത്യയില്‍ ഇന്ന് എങ്ങനെ ലഘുഭക്ഷണം കഴിക്കുന്നു എന്ന് നോക്കുമ്പോള്‍, ഉപഭോക്താക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ആസ്വദിക്കാന്‍ കൂടുതല്‍ നൂതനവും ആകര്‍ഷകവുമായ വഴികള്‍ തേടുകയാണെന്ന്  ബ്രിട്ടാനിയയിലെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് സിദ്ധാര്‍ത്ഥ് ഗുപ്ത പറഞ്ഞു. കാരമല്‍ ആന്‍ഡ് ചീസ് ഡിപ്പ്ഡ് ലെയേര്‍ഡ് സാന്‍ഡ്വിച്ചുകളുടെ ലോഞ്ചിലൂടെ, 50-50 എന്ന ആശയം രുചിക്കപ്പുറം ടെക്സ്ചറിലൂടെ പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 50-50-ന്‍റെ ക്രിക്കറ്റുമായുള്ള ദീര്‍ഘകാല ബന്ധത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, ബ്രാന്‍ഡ് ഋഷഭ് പന്തും ജെമിമ റോഡ്രിഗസും അഭിനയിക്കുന്ന ഒരു ടിവി പരസ്യചിത്രവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.


ആമസോണ്‍ നൗ 100 നഗരങ്ങളിലേക്ക്

 ആമസോണ്‍ നൗ 100 നഗരങ്ങളിലേക്ക് 1,000-ത്തിലധികം മൈക്രോ-ഫില്‍മെന്‍റ്  ്സെന്‍ററുകളുമായി വിപുലീകരിക്കുന്നു



 


 


കൊച്ചി,: ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള 100 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ അതിവേഗ ഡെലിവറി നല്‍കുന്ന ആമസോണ്‍ നൗ വിപുലീകരിക്കുന്നു.

 ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി ആമസോണ്‍ തങ്ങളുടെ പ്രത്യേക ഫുള്‍ഫില്‍മെന്‍റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തും, 1,000-ലധികം മൈക്രോ-ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍ (ങഎഇ) ആയി വിപുലീകരിക്കും. പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്പ്പൂര്‍, ലഖ്നൗ, കാണ്‍പൂര്‍, ചണ്ഡീഗഡ്, അഹമ്മദാബാദ്, മീററ്റ്, മൈസൂര്‍, പാനിപ്പത്ത്, കൊച്ചി, അമൃത്?സര്‍, മംഗലാപുരം, വിശാഖ് എന്നിങ്ങനെയുള്ള നോണ്‍- മെട്രോ നഗരങ്ങളിലെയും മുംബൈ, ഡല്‍ഹി-ചഇഞ, ബെംഗളൂരു പോലുള്ള വന്‍ നഗരങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ നൗവില്‍ നിന്ന് ഷോപ്പിംഗ് നടത്താന്‍ കഴിയും. 


ഗ്രോസറി  സാധനങ്ങള്‍ (ഫ്രൂട്ട്സ്, വെജിറ്റബിള്‍സ്, ഫ്രോസന്‍ ഫുഡും ഉള്‍പ്പെടെ), പേഴ്സണല്‍ കെയര്‍, ഫാഷന്‍ & ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ചെറിയ അപ്ലയന്‍സസ്, ബേബി പ്രോഡക്ടുകള്‍, പെറ്റ് സപ്ലൈസ്, ഹെല്‍ത്ത്കെയര്‍ സപ്ലിമെന്‍റുകള്‍ എന്നിങ്ങനെ  ആയിരക്കണക്കിന് ദൈനംദിന ദൈനംദിന സാധനങ്ങളുടെ ക്യൂറേറ്റഡ് സെലക്ഷനാണ് ഈ സര്‍വ്വീസ് ഓഫര്‍ ചെയ്യുന്നതും, മിനിട്ടുകള്‍ക്കുള്ളില്‍ ഡെലിവര്‍ ചെയ്യും.


 


'ഞങ്ങളുടെ ഡെലിവറി സ്പീഡ്, വാല്യു, സെലക്ഷന്‍ - പ്രത്യേകിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന ഫ്രെഷ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം - എന്നിവയെ വിലമതിക്കുന്ന ഉപഭോക്താക്കള്‍ ആമസോണ്‍ നൗ ആസ്വദിക്കുന്നത് തുടരുന്നു. 

 ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഞങ്ങളുടെ വിപുലീകരണ പദ്ധതികള്‍ കൂടുതല്‍ ത്വരിതപ്പെടുത്തി, 1,000-ലധികം മൈക്രോ-ഫില്‍മെന്‍റ് സെന്‍ററുകളുടെ നെറ്റ്വര്‍ക്ക് ആക്കം പകര്‍ന്ന ആമസോണ്‍ നൗ 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ വിപുലീകരണം 16,000-ത്തിലധികം കര്‍ഷകരെ ഞങ്ങളുടെ ടെക്നോളജിയും  പ്രവര്‍ത്തനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ആമസോ? നൗവിലെ സെല്ലേര്‍സ് മമുഖേന അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സഹായിക്കും. 

സെന്‍ററുകളായി


 ഞങ്ങളുടെ സെല്ലേര്‍സ് ഓഫര്‍ ചെയ്യുന്ന ഏറ്റവും വലിയ സെലക്ഷനില്‍ നിന്ന്  നിമിഷനേരം കൊണ്ട് നശിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ദൈനംദിന സാധനങ്ങള്‍, മില്യനില്‍ കൂടുതല്‍ ഐറ്റങ്ങള്‍ സെയിം ഡേ ലഭിക്കും, അടുത്ത ദിവസത്തെ ഡെലിവറി 4 മില്യന്‍ ഐറ്റങ്ങള്‍ വേറെയും, അതിവേഗ ഡെലിവറി, അതിന്‍റെ സൗകര്യം ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും ലഭിക്കുന്നു.' ആമസോണ്‍ ഇന്ത്യ എവരിഡേ എസെന്‍ഷ്യല്‍സ് വൈസ് പ്രസിഡന്‍റ് ഹര്‍ഷ് ഗോയല്‍ പറഞ്ഞു.


 


ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വേഗതയേറിയതും വിശ്വസനീയവുമായ ഓപ്പറേഷന്‍ നെറ്റ്?വര്‍ക്കായ ആമസോണിന്‍റെ അനുബന്ധ  സുരക്ഷ, ആരോഗ്യം, സാമ്പത്തിക ക്ഷേമ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 2,800 രൂപ (~ഡടഉ 300 ദശലക്ഷം) നിക്ഷേപത്തിന്‍റെ ഭാഗമാണ് ആമസോണ്‍ നൗവിന്‍റെ ദ്രുതഗതിയിലുള്ള വിപുലീകരണം. നിങ്ങളുടെ പിന്‍ കോഡില്‍ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍, അാമ്വീി.ശി ആപ്പ് തുറന്ന് മുകളിലെ ബാനറില്‍ 'മിന്നുന്ന' നൗ ഐക്കണ്‍ നോക്കുക


Monday, 8 June 2026

ടൈറ്റന്‍ വാച്ചസിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്



 



തിരുവനന്തപുരം : സാങ്കേതിക തികവിന്‍റെ

യും വിട്ടുവീഴ്ചയില്ലാത്ത കൃത്യതയുടെയും കരുത്തില്‍ ടൈറ്റന്‍ വാച്ചസിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. സമുദ്രത്തിനടിയിലെ കടുത്ത മര്‍ദ്ദത്തെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും ആഴമേറിയ അണ്ടര്‍വാട്ടര്‍ പ്രൊഡക്റ്റ് ഫോട്ടോഷൂട്ട് വിജയകരമായി പൂര്‍ത്തിയാക്കിയാണ് മുന്‍നിര വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.  

ലിമിറ്റഡ് എഡിഷന്‍ ടൈറ്റന്‍ സീറോ അവര്‍ 500 മീറ്റര്‍ പ്രൊഫഷണല്‍ ഡൈവേഴ്സ് ഓട്ടോമാറ്റിക് വാച്ചുകളിലൊന്ന് ഉപയോഗിച്ച് 52.1 മീറ്റര്‍ ആഴത്തിലാണ് ഈ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്.

തായ്ലന്‍ഡിലെ ഫൂക്കറ്റിലുള്ള റാച്ച നോയ് ഐലന്‍ഡിലെ സമുദ്രത്തിലാണ് ടൈറ്റന്‍ ഈ നേട്ടം കൈവരിച്ചത്. അഞ്ച് സര്‍ട്ടിഫൈഡ് ടെക്നിക്കല്‍ ഡൈവര്‍മാരടങ്ങുന്ന സംഘമാണ് വാച്ചിന്‍റെ കൃത്യതയും പ്രകടനക്ഷമതയും തെളിയിക്കാനുള്ള ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളില്‍ 50 മീറ്റര്‍ പിന്നിട്ട്, പരമാവധി 52.1 മീറ്റര്‍ ആഴത്തില്‍ വരെ ഡൈവര്‍മാര്‍ എത്തി. സമുദ്രത്തിന്‍റെ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ വെറും 20 മിനിറ്റ് സമയം കൊണ്ടാണ് അത്യാധുനിക ക്യാമറകള്‍ ഉപയോഗിച്ചുള്ള അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ഡൈവര്‍മാര്‍ പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ വാച്ച് നിര്‍മ്മാണ മേഖലയ്ക്ക് ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേദികളില്‍ പോലും മത്സരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് 'സീറോ അവര്‍' വാച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ

് വാച്ചസ് ഡിവിഷന്‍ സിഇഒ കുരുവിള മാര്‍ക്കോസ് പറഞ്ഞു. ഐഎസ്ഒ 6425 കംപ്ലയന്‍സ്, പാഡി വാലിഡേഷന്‍ എന്നിവ മുതല്‍ ഇപ്പോള്‍ ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വരെ ടൈറ്റന്‍ കൈവരിച്ച ഓരോ നാഴികക്കല്ലും മികച്ച എഞ്ചിനീയറിംഗ്, നൂതനത്വം, കരകൗശലവിദ്യ എന്നിവയുടെ ഏകോപനത്തിലൂടെ പിന്നിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

'സീറോ അവര്‍', ടൈറ്റന്‍റെ ഡെഡിക്കേറ്റഡ് പെര്‍ഫോമന്‍സ് സ്പോര്‍ട്സ് വാച്ച് സബ് ബ്രാന്‍ഡാണ്. ടൈറ്റന്‍ സീറോ അവര്‍ കളക്ഷനില്‍ പന്ത്രണ്ട് വാച്ചുകളാണ് ഉള്‍പ്പെടുന്നത്. 100 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ആഴത്തിലുള്ള ജലത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഈ വാച്ചുകളുടെ വില 15,795 രൂപ മുതല്‍ 77,995 രൂപ വരെയാണ്. ടൈറ്റന്‍ വേള്‍ഡ് സ്റ്റോറുകള്‍, ലാര്‍ജ് ഫോര്‍മാറ്റ് റീട്ടെയില്‍ ഡെസ്റ്റിനേഷനുകള്‍, പ്രീമിയം വാച്ച് റീട്ടെയിലര്‍മാര്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് പുറമെ ംംം.ശേമേി.രീ.ശി എന്ന വെബ്സൈറ്റിലും ഈ വാച്ചുകള്‍ ലഭ്യമാണ്.


Saturday, 6 June 2026

ഒപ്പോ ഫൈന്‍ഡ് എക്സ്9 സീരീസ് അവതരിപ്പിച്ചു



  കൊച്ചി: അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഫൈന്‍ഡ് എക്സ്9 എസ്, ഫൈന്‍ഡ് എക്സ്9 അള്‍ട്ര  എന്നീ പ്രീമിയം സ്മാര്‍ട്ട്ഫോ? സീരീസ് ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു.


 മികച്ച ഫോട്ടോഗ്രഫിക്കും കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത ഫോണുകളില്‍ ഹാസല്‍ബ്ലാഡ് ക്യാമറ സംവിധാനവും കളര്‍ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൈന്‍ഡ് എക്സ്9 എസ് കൂടുതല്‍ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമാണ് നല്‍കുന്നതെന്ന് കമ്പനി കമ്മ്യൂണിക്കേഷന്‍സ് മേധാവി ഗോള്‍ഡി പട്നായിക് പറഞ്ഞു. ഫൈന്‍ഡ് എക്സ്9 എസ് സ?സെറ്റ് ഓറഞ്ച്, ലാവെന്‍ഡര്‍ സ്കൈ, മിഡ്നൈറ്റ് ഗ്രേ നിറങ്ങളിലും ഫൈന്‍ഡ് എക്സ്9 അള്‍ട്ര ടുണ്ട്ര അമ്പര്‍, കാന്യോ? ഓറഞ്ച് നിറങ്ങളിലും ലഭ്യമാകും. മെയ് 28 മുതല്‍ ഒപ്പോ ഇ-സ്റ്റോര്‍, ഫ്ലിപ്കാര്‍ട്ട്, ആമസോ?, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വില്‍പ്പന ആരംഭിക്കും. ആദ്യ വില്‍പ്പനയില്‍ ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്ക്, പലിശ രഹിത ഇഎംഐ, എക്സ്ചേഞ്ച് ബോണസ്, സൗജന്യ ഗിഫ്റ്റ് ബോക്സ് തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈന്‍ഡ് എക്സ്9 എസ് മോഡലുകളുടെ വില 79,999 രൂപ മുതല്‍ ആരംഭിക്കുമ്പോള്‍ ഫൈന്‍ഡ് എക്സ്9 അള്‍ട്രയ്ക്ക് 1, 69,999 രൂപയാണ് വില

വിദേശ ഫണ്ട് സ്വീകരിക്കുന്നെ എന്‍ജിഒകള്‍ക്ക് നിയന്ത്രണങ്ങള്‍

  ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണ...