Thursday, 9 July 2026

ലക്ഷദ്വീപിലെ വാര്‍ഷിക ചൂര ഉല്‍പാദനം 50,000 ടണ്ണായി ഉയര്‍ത്തും




ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി


കൊച്ചി: ലക്ഷദ്വീപിലെ വാര്‍ഷിക ചൂര (ട്യൂണ) ഉല്‍പാദനം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 ടണ്ണായി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികളുമായി ദ്വീപ് മത്സ്യമേഖലുയടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി.


കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന സംയുക്ത ഗുണഭോക്തൃ ചര്‍ച്ചയിലാണ് മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കിയത്.


ചൂരപിടുത്തം നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയലധികമാക്കാനാണ് ലക്ഷ്യമിടുന്നത്.  ദ്വീപിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഉപജീവനവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനിലുള്ള്ത്. ആഴക്കടല്‍ ചൂരപിടുത്തത്തിന്‍റെ വ്യാപനം, മാരികള്‍ച്ചര്‍ (കടല്‍ മത്സ്യകൃഷി), കടല്‍പ്പായല്‍ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇതില്‍പെടും.


കേന്ദ്ര ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡ്, സിഎംഎഫ്ആര്‍ഐ, സിഫ്റ്റ്,, എംപിഇഡിഎ, സിഫ്നെറ്റ്, നിഫാറ്റ്, എഫ് എസ് ഐ എന്നിവയിലെ പ്രതിനിധികള്‍, ലക്ഷദ്വീപില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍, സംരംഭകര്‍, സഹകരണ സംഘം ഭാരവാഹികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന വഴി ഫണ്ട് കണ്ടെത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.


50 പുതിയ ആഴക്കടല്‍ ബോാട്ടേുകള്‍, കടല്‍പ്പായല്‍ കൃഷി


ദ്വീപിലെ ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുന്നതിനായി നിരവധി നിര്‍ണായക നിര്‍ദ്ദേശങ്ങളാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്:

24 മീറ്ററില്‍ താഴെ നീളമുള്ള 50 പുതിയ ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ അനുവദിക്കും. 5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടല്‍പ്പായല്‍ കൃഷി വ്യാപിപ്പിക്കും. വലിയ തോതില്‍ സമുദ്ര അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്ന 10 മീഡിയം സ്കെയില്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ദ്വീപുകളിലെ 4,200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കായല്‍ (ലഗൂ?) പരപ്പും 300-ലധികം വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങളുടെ സാന്നിധ്യവും ഇതിന് പ്രയോജനപ്പെടുത്തും.


ലക്ഷദ്വീപില്‍ ടൂറിസം പദ്ധതികള്‍ വികസിക്കുന്ന പശ്ചാത്തലത്തില്‍ സ്പോര്‍ട്സ് ഫിഷിംഗ്, വിനോദ മത്സ്യബന്ധന ബോട്ടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കും.  


മത്സ്യബന്ധന മേഖലയുടെ നവീകരണത്തിനായി പുതിയ ബോട്ട് നിര്‍മ്മാണ യാര്‍ഡുകള്‍, അത്യാധുനിക കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍, 50 മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍, മത്സ്യ സംഭരണ യാനങ്ങള്‍ (മദര്‍ വെസല്‍), മെക്കാനിക്കല്‍ വര്‍ക്ഷോപ്പുകള്‍ എന്നിവ  സ്ഥാപിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍, കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങള്‍, വനിതാ സംരംഭകര്‍ എന്നിവരെ സജീവ പങ്കാളികളാക്കിയായിരിക്കും വികസന പദ്ധതികള്‍ നടപ്പാക്കുക.



ലക്ഷദ്വീപ് ഫിഷറീസ് വികസനത്തിന്‍റെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് സി.എം.എഫ്.ആര്‍.ഐയാണ്.  അടുത്ത അഞ്ച് വര്‍ഷത്തേക്ക് മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും ഭരണകൂടം പ്രഥമ പരിഗണന നല്‍കുകയെന്ന് യോഗം ഉദ്ഘാടനം ചെയ്ത ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് ഐ.എഫ്.എസ് പറഞ്ഞു. ലക്ഷദ്വീപിന്‍റെ സമ്പന്നമായ സമുദ്രവിഭവങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും, അത്യാധുനിക സാങ്കേതിക സഹായത്തോടെ ഈ മേഖലയുടെ സുസ്ഥിര വികസനത്തിന് സി.എം.എഫ്.ആര്‍.ഐ നേതൃത്വം നല്‍കുമെന്നും അധ്യക്ഷത വഹിച്ച സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സ? ജോര്‍ജ് പറഞ്ഞു. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്‍റ് കമ്മിഷണര്‍ ഡോ മുഹമ്മദ് കോയ, എന്‍എഫ്ഡിബി സീനിയര്‍ എക്സിക്യൂട്ടീവ് ഡോ കാഞ്ചി ഭാര്‍ഗവി തുടങ്ങിയവര്‍ സംസാരിച്ചു.

Thursday, 2 July 2026

അടിസ്ഥാന സൗകര്യവികസന സഹകരണത്തിന് ബിപിസിഎല്‍





കൊച്ചി: ദേശീയപാതാ നിര്‍മാണം, പശ്ചാത്തല സൗകര്യ വികസനം എന്നിവയില്‍ തന്ത്രപ്രധാന സഹകരണത്തിനൊരുങ്ങി പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍). മേഖലയിലെ മുന്‍നിര കമ്പനികളായ ടിക്കി ടാര്‍ ഇന്‍ഡസ്ട്രീസ്, ഷെല്‍ ഗ്യാസ് ബിവി എന്നീ കമ്പനികളുമായിട്ടാണ് ബിപിസിഎല്‍ കരാറിലെത്തിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാരത് മാല പരിയോജന പോലുള്ള അടിസ്ഥാന വികസന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും റോഡ്, റണ്‍വേ നിര്‍മാണ മേഖലയെ ആധുനികവല്‍ക്കരിക്കുകയുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ വികസനം ഉറപ്പാക്കുന്ന പങ്കാളിത്തത്തിലൂടെ, പോളിമര്‍ മോഡിഫൈഡ് ബിറ്റുമിന്‍ (പിഎംബി), ക്രമ്പ് റബര്‍ മോഡിഫൈഡ് ബിറ്റുമിന്‍ (സിആര്‍എംബി) ബിറ്റുമിന്‍ എമല്‍ഷനുകള്‍ തുടങ്ങിയ മൂല്യവര്‍ധിത ബിറ്റുമിന്‍ ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കും. കാലാവസ്ഥ മാറ്റങ്ങളെ പ്രതിരോധിക്കാന്‍ പര്യാപ്തമായതും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതുമായ ഇത്തരം ബിറ്റുമിന്‍ ഉത്പന്നങ്ങള്‍ റോഡുകള്‍, റണ്‍വേകള്‍ എന്നിവയുടെ നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കാറുണ്ട്.


പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഉത്പന്ന നിര്‍മാണ സമയത്തെ അവശിഷ്ടങ്ങള്‍ പുനരുപയോഗം ചെയ്യുന്ന രീതിയില്‍ പുത്തന്‍ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്നും ബിപിസിഎല്‍ അറിയിച്ചു. ഇതിനായി ഷെല്‍ ഗ്യാസ് ബിവിയുടെ ആധുനിക സാങ്കേതിക പരിജ്ഞാനവും ഗവേഷണ മികവും പ്രയോജനപ്പെടുത്തും. ബിപിസിഎല്ലിന്‍റെ വിപുലമായ വിതരണ സംവിധാനങ്ങള്‍ക്കുപുറമെ, രാജ്യത്തെ തന്ത്രപ്രധാനമായ ആറ് ഇടങ്ങളിലുള്ള ടിക്കി ടാറിന്‍റെ ലോജിസ്റ്റിക് ശൃംഖലയും ഒത്തുചേരുന്നതോടെ വന്‍കിട പദ്ധതികള്‍ കൃത്യസമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാകും. രാജ്യത്തിന്‍റെ പശ്ചാത്തല വികസനം അതിവേഗത്തിലാണ് പുരോഗമിക്കുന്ന ഘട്ടത്തില്‍ തന്ത്രപ്രധാനമായ പങ്കാളിത്തമാണ് ടിക്കി ടാര്‍ ഇന്‍ഡസ്ട്രീസ്, ഷെല്‍ ഗ്യാസ് ബിവി കമ്പനികളുമായി നടത്തുന്നതെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് ഖന്ന അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച സ്ഥാപനങ്ങളുടെ കൂട്ടായ സംരംഭമാണ് യാഥാര്‍ഥ്യമായതെന്ന് ടിടിഎസ്ഐപില്‍ ചെയര്‍മാനും ഷെല്‍ ഏവിയേഷന്‍ പ്രസിഡന്‍റുമായ രമ? ഓജ പറഞ്ഞു.




കൊച്ചിക്ക് ഷോപ്പിങ് രാവുകള്‍ സമ്മാനിക്കാന്‍ 'ലുലു ഓണ്‍ സെയില്‍

 ; ജൂലൈ 9 മുതല്‍ 12 വരെ 50 ശതമാനം വിലക്കുറവ്



കൊച്ചി: ഷോപ്പിങ് പ്രേമികള്‍ക്ക് വന്‍ വിലക്കുറവിന്‍റെ ഉത്സവകാലം സമ്മാനിച്ചുകൊണ്ട് കൊച്ചി ലുലു മാളില്‍ ഈ വര്‍ഷത്തെ 'ലുലു ഓണ്‍ സെയില്‍' തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 9, 10, 11, 12 (ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ) ദിവസങ്ങളിലാണ് കൊച്ചിക്ക് ഷോപ്പിങ് രാവൊരുക്കി മെഗാ ഫ്ളാറ്റ് ഫിഫ്റ്റി സെയില്‍ അരങ്ങേറുക.


ലുലു മാളിലെ അഞ്ഞൂറിലധികം (500+) അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഈ ഓഫര്‍ മേളയുടെ ഭാഗമാകും. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ എന്നിവയെല്ലാം 50 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്ന് സ്വന്തമാക്കാന്‍ സാധിക്കും.


ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലും കണക്ടിലും വന്‍ ഓഫറുകള്‍


എന്‍ഡ് ഓഫ് സീസ? സെയിലിന്‍റെ ഭാഗമായി ലുലുവിന്‍റെ എല്ലാ സ്റ്റോറുകളിലും വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയിലെല്ലാം ഓഫറുകള്‍ ലഭ്യമാണ്.


നിത്യോപയോഗ സാധനങ്ങള്‍, ഗ്രോസറി, ഫാഷന്‍ വസ്ത്രങ്ങള്‍ എന്നിവയ്ക്ക് പുറമെ ലുലു കണക്ടിലെ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക്സ്, ഡിജിറ്റല്‍ ഗാഡ്ജെറ്റുകള്‍ എന്നിവയും ആകര്‍ഷകമായ ഡിസ്കൗണ്ടില്‍ വാങ്ങാം. ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങള്‍ക്ക് 'ഇയര്‍ലി ആക്സസ്' (ഋമൃഹ്യ അരരലൈ) വഴി മറ്റുള്ളവര്‍ക്ക് മുന്‍പേ ജൂലൈ 8 മുതല്‍ തന്നെ ഈ ഓഫര്‍ ഷോപ്പിങ് ആസ്വദിക്കാനുള്ള സവിശേഷ സൗകര്യവും ഒരുക്കിയിട്ടുണ്ട്.


മെട്രോ അധിക സര്‍വീസുകളും പ്രത്യേക പാര്‍ക്കിങ്ങും


നാല് ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ അധിക സര്‍വീസുകള്‍ നടത്തും. കൂടാതെ മാളില്‍ എത്തുന്ന വാഹനങ്ങള്‍ക്കായി പ്രത്യേക പാര്‍ക്കിങ് ക്രമീകരണങ്ങളും അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

സെയിലിന്‍റെ ഔദ്യോഗിക ഡേറ്റ് അനൗ?സ്മെന്‍റ് ചടങ്ങ് ലുലു മാളില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ചടങ്ങില്‍  കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു രഘുനാഥ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. 


സീഫുഡ് എക്സ്പോ ഭാരത്; നാഷണല്‍ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍




കൊച്ചി: ഇന്ത്യയുടെ മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന കയറ്റുമതി ശക്തമാക്കുന്നതിനായി സമുദ്രോപ്തന്ന കയറ്റുമതി വികസന അതോറിറ്റി (മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്സ് ഡെവലപ്മന്‍റ് അതോറിറ്റി- എംപിഇഡിഎ) സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണല്‍ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും. 'സീഫുഡ് എക്സ്പോ ഭാരത്' മേളയോടനുബന്ധിച്ചാണ് സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.


മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങള്‍ തയ്യാറാക്കുന്നതിലുള്ള വൈദഗ്ധ്യം അന്തര്‍ദേശീയ തലത്തില്‍ വരെ പ്രദര്‍ശിപ്പിക്കുന്നതിനായാണ് നാഷണല്‍ സ്കില്‍ ഒളിമ്പ്യാഡ് നടത്തുന്നത്. ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന 'സീഫുഡ് എക്സ്പോ ഭാരത് 2026'-ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മത്സരം, സമുദ്രോത്പന്ന കയറ്റുമതിയില്‍ കൂടുതല്‍ മൂല്യവര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നവീകരണവും ഗുണനിലവാരവും വളര്‍ത്താനും, ഈ രംഗത്തെ പ്രതിഭകളെ അംഗീകരിക്കാനും ലക്ഷ്യമിടുന്നു. ഒപ്പം ഇന്ത്യയിലെ സമുദ്രോത്പന്ന സംസ്കരണ മേഖലയിലെ നൈപുണ്യ തൊഴില്‍വൈദഗ്ധ്യത്തിന്‍റെ വികസനത്തിന് ആക്കം കൂട്ടാനും ഇത് സഹായകമാകും.


സ്കില്‍ ഒളിമ്പ്യാഡിന്‍റെ രണ്ടാം പതിപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി നൈപുണ്യവികസന പരിപാടികള്‍ എംപിഇഡിഎ സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള സമുദ്രോത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനായി 2,500-ലധികം സമുദ്രോത്പന്ന സംസ്കരണ തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി 50 സമുദ്രോത്പന്ന മൂല്യവര്‍ദ്ധന പരിശീലന പരിപാടികള്‍ നടത്തി. ബ്രെഡഡ് സ്ക്വിഡ് റിംഗ്സ്, നൊബാഷി (നീളമുള്ള ചെമ്മീന്‍), ബ്രെഡഡ് ബട്ടര്‍ഫ്ലൈ ചെമ്മീന്‍, കുക്ക്ഡ് പീല്‍ഡ് ഡിവെയിന്‍ഡ് ടെയില്‍-ഓ?  ചെമ്മീന്‍, മാരിനേറ്റ് ചെയ്ത ചെമ്മീന്‍ സ്കെവേഴ്സ്, ഫിഷ് ഫില്ലറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് പരിശീലനം നല്‍കിയത്. ഓരോ പരിശീലന പരിപാടിക്ക് ശേഷവും പ്രാഥമിക തലത്തിലുള്ള സാങ്കേതിക മത്സരങ്ങള്‍ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെച്ചവരെ കണ്ടെത്തുകയും ചെയ്തു.


തീരദേശ സംസ്ഥാനങ്ങളിലുടനീളം നടത്തിയ സംസ്ഥാനതല സ്കില്‍ ഒളിമ്പ്യാഡുകളിലൂടെയും തുടര്‍ന്ന് മുംബൈ, (പടിഞ്ഞാറന്‍ തീരം) വിജയവാഡ, (കിഴക്കന്‍ തീരം) എന്നിവിടങ്ങളില്‍ നടന്ന റീജിയണല്‍ സ്കില്‍ ഒളിമ്പ്യാഡുകളിലൂടെയുമാണ് മത്സരങ്ങള്‍ പുരോഗമിച്ചത്. പ്രാദേശിക മത്സരങ്ങളില്‍ നിന്ന് മികച്ച വിജയം നേടിയ 10 പേരാണ്  ദേശീയ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ന്‍റെ


ഗ്രാന്‍ഡ് ഫിനാലെയില്‍ സമുദ്രോത്പന്ന സംസ്കരണ രംഗത്തെയും അക്കാദമിക് രംഗത്തെയും വിദഗ്ധരടങ്ങുന്ന ജൂറിക്ക് മുന്നില്‍ ഫൈനലിസ്റ്റുകള്‍ സാങ്കേതിക വൈദഗ്ധ്യം പ്രകടിപ്പിക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടാതെ ഒന്നാം സമ്മാനമായി 1,0,0,000 രൂപയും, രണ്ടാം സമ്മാനമായി 75,000 രൂപയും, മൂന്നാം സമ്മാനമായി 50,000 രൂപയും, നാലാം സമ്മാനമായി  25,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, അന്താരാഷ്ട്ര ബയര്‍മാര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, സീഫുഡ് എക്സ്പോ ഭാരത് 2026-ല്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ സംബന്ധിക്കും. ഫൈനലിസ്റ്റുകള്‍ തയ്യാറാക്കുന്ന അവാര്‍ഡിന് അര്‍ഹമായ മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങള്‍ സ്കില്‍ ഒളിമ്പ്യാഡ് പവലിയനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ എംപിഇഡിഎയുടെ പരിശീലന പരിപാടികളിലൂടെ വികസിപ്പിച്ചെടുത്ത കയറ്റുമതി അധിഷ്ഠിത മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങളുടെ തത്സമയ പ്രദര്‍ശനങ്ങളും അവ രുചിച്ചു നോക്കാനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.


സമുദ്രോത്പന്ന മൂല്യവര്‍ധന ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് നാഷണല്‍ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് പ്രതിഫലിപ്പിക്കുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ പി. ജവഹര്‍ പറഞ്ഞു. മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിലൂടെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ രംഗത്തെ തൊഴില്‍ നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള സമുദ്രോത്പന്നങ്ങളുടെ വിശ്വസ്ത ആഗോള വിതരണക്കാരെന്ന ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഒളിമ്പ്യാഡ് സഹായിക്കും. സമുദ്ര സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം മനുഷ്യവിഭവശേഷിയില്‍ നിക്ഷേപം നടത്തുകയെന്നതാണ്. അന്താരാഷ്ട്ര വിപണികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ള നൈപുണ്യ ശേഷിയുള്ള തൊഴില്‍ സമൂഹത്തെ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെ മുന്‍നിര അന്താരാഷ്ട്ര സമുദ്രോത്പന്ന പ്രദര്‍ശനമായ 'സീഫുഡ് എക്സ്പോ ഭാരത് 2026'-ല്‍ സമുദ്രോത്പന്ന സംസ്കരണം, അക്വാകള്‍ച്ചര്‍, പാക്കേജിംഗ് മെഷിനറി, ലോജിസ്റ്റിക്സ്, ഗവ?മെന്‍റ് പവലിയനുകള്‍ എന്നിവയ്ക്കായി 325-ലധികം എക്സിബിഷന്‍ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അയ്യായിരത്തോളം ആഭ്യന്തര-അന്തര്‍ദ്ദേശീയ പ്രതിനിധികള്‍ പങ്കെടുത്ത് വാണിജ്യ കൂടിക്കാഴ്ചകള്‍ നടത്തും. ചില്ലറവ്യാപാര മേഖല, കാര്‍ഷിക ശൃംഖലകള്‍ തുടങ്ങിയവയുമായി ബന്ധം സ്ഥാപിക്കാന്‍ ഇതിലൂടെ സാധിക്കും. സമുദ്രോത്പന്ന മേഖലയുടെ നവീകരണത്തിലും സുസ്ഥിരതയിലും ഊന്നിയുള്ള അഞ്ച് സമാന്തര സാങ്കേതിക സെഷനുകളും എക്സ്പോയുടെ ഭാഗമായി നടക്കുന്നുണ്ട്. വിവിധ പങ്കാളികള്‍ക്ക് തങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനും ആഗോള സമുദ്രോത്പന്ന മൂല്യ ശൃംഖലയിലുടനീളം പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും സീഫുഡ് എക്സ്പോ വേദിയൊരുക്കുന്നു.


2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി റെക്കോര്‍ഡ് നേട്ടമായ 8.45 ബില്യ? യുഎസ് ഡോളറിലെത്തി, ഇത് ലോകത്തിലെ മുന്‍നിര സമുദ്രോത്പന്ന കയറ്റുമതി രാജ്യങ്ങളിലൊന്നായി രാജ്യത്തെ മാറ്റി. രാജ്യത്ത് നിലവില്‍ പ്രതിദിനം 40,000 മെട്രിക് ടണ്ണിലധികം സംസ്കരണ ശേഷിയുള്ള 670 അംഗീകൃത സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളുണ്ട്. ഇതില്‍ 127 സംസ്കരണ യൂണിറ്റുകള്‍ മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവയാണ്. ഇത് ഇന്ത്യയുടെ ആകെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏകദേശം 10 ശതമാനം (0.84 ബില്യ? യുഎസ് ഡോളര്‍) സംഭാവന ചെയ്യുന്നു. മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന മേഖലയിലെ ഗണ്യമായ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത്, 2030-ഓടെ ആകെ സമുദ്രോത്പന്ന കയറ്റുമതിയില്‍ മൂല്യവര്‍ദ്ധിത കയറ്റുമതിയുടെ വിഹിതം 25 ശതമാനമായി ഉയര്‍ത്തുക എന്നലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംപിഇഡിഎ, ഉല്‍പ്പന്ന നവീകരണം, സംസ്കരണ-മൂല്യവര്‍ദ്ധന അടിസ്ഥാന സൗകര്യങ്ങള്‍, പ്രൊഫഷണല്‍ കൂട്ടായ്മ, ഗുണനിലവാര അവബോധം തുടങ്ങിയ വിവിധ പദ്ധതികളും പരിശീലന പരിപാടികളും എംപിഇഡിഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.


കാന്‍ഡിയറിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി സ്മൃതി മന്ദാന



ഷാരൂഖ് ഖാനൊപ്പം ബ്രാന്‍ഡിന്‍റെ മുഖമായി ഇനി സ്മൃതിയും


 



കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാന്‍ഡായ കാന്‍ഡിയര്‍, പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ബ്രാന്‍ഡിന്‍റെ മുഖമായി ഷാരൂഖ് ഖാനൊപ്പം ചേരുന്ന സ്മൃതിയുടെ സാന്നിധ്യം, ആധുനിക ഇന്ത്യയിലെ യുവ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കാന്‍ഡിയറിന്‍റെ യാത്രയിലെ സുപ്രധാനമായ കാല്‍വെപ്പാണ്.


 


ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ സ്മൃതി, തന്‍റെ നേട്ടങ്ങളിലൂടെയും സ്ഥിരതയിലൂടെയും ആത്മാര്‍ത്ഥതയിലൂടെയും പ്രേക്ഷകരുമായി ശക്തമായൊരു ബന്ധം കെട്ടിപ്പടുത്തിട്ടുണ്ട്. രാജ്യത്തുടനീളം വനിതാ ക്രിക്കറ്റിന് ജനപ്രീതിയും ശ്രദ്ധയും ഏറിവരുന്ന ഈ സാഹചര്യത്തില്‍, സ്മൃതിയുമായുള്ള കാന്‍ഡിയറിന്‍റെ  സഹകരണം ബ്രാന്‍ഡിന്‍റെ പുതിയ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കും. ആഭരണങ്ങളെ കേവലം വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കാനുള്ള ഒന്നായല്ല, മറിച്ച് ദൈനംദിന ജീവിതത്തിന്‍റെ സ്വാഭാവിക ഭാഗമായി കാണുന്ന ഉപഭോക്താക്കളിലാണ് ബ്രാന്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


 


സ്മൃതി മന്ദാനയുടെ സ്വാധീനം ക്രിക്കറ്റ് മൈതാനത്തിനും അപ്പുറമാണെന്നും ലക്ഷ്യബോധം, ആത്മാര്‍ത്ഥത, ആത്മവിശ്വാസം എന്നിവയ്ക്ക് വില കല്പിക്കുന്ന തലമുറയെയാണ് അവര്‍ പ്രതിനിധീകരിക്കുന്നതെന്നും കാന്‍ഡിയര്‍ ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. നേട്ടങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും ദശലക്ഷക്കണക്കിന്‍ ആളുകള്‍ക്ക് അവര്‍ പ്രചോദനമായി മാറിയിരിക്കുന്നു. ഷാരൂഖ് ഖാനൊപ്പം കാന്‍ഡിയറിന്‍റെ  മുഖമായി സ്മൃതിയേയും സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ വൈവിധ്യത്തെയും ഉപഭോക്താക്കള്‍ തങ്ങളെത്തന്നെ പ്രകടിപ്പിക്കുന്ന വ്യത്യസ്ത രീതികളെയുമാണ് ഇരുവരും പ്രതിഫലിപ്പിക്കുന്നത്. കാന്‍ഡിയര്‍ ഒരു ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായി വളര്‍ന്നു കൊണ്ടിരിക്കുമ്പോള്‍, സ്മൃതിയുമായുള്ള ഈ സഹകരണം രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


 


ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച്, ദൈനംദിന വസ്ത്രധാരണത്തിന്‍റെ ഭാഗമായ ആഭരണങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് കാന്‍ഡിയര്‍ ആഭരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രവൃത്തിദിനങ്ങള്‍, വാരാന്ത്യങ്ങള്‍, ആഘോഷങ്ങള്‍, ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ എന്നിവയിലെല്ലാം ഒരുപോലെ ഇണങ്ങുന്ന തരത്തിലുള്ള സമകാലിക ആഭരണ രൂപകല്പനകളാണ് കാന്‍ഡിയറിന്‍റേത്. ഇത് ഉപഭോക്താക്കള്‍ക്ക്  എപ്പോഴും കൂടുതല്‍ എളുപ്പത്തിലും അര്‍ത്ഥവത്തായും ആഭരണങ്ങള്‍ ധരിക്കാന്‍ അവസരമൊരുക്കുന്നു.


 


ഇന്നത്തെ ഉപഭോക്താക്കളുടെ സ്റ്റൈല്‍ സങ്കല്പ്പങ്ങളെ കൃത്യമായി മനസിലാക്കുന്ന കാന്‍ഡിയറുമായി സഹകരിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സ്മൃതി മന്ദാന പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, ആഭരണങ്ങള്‍ പ്രത്യേക അവസരങ്ങളില്‍ മാത്രം ധരിക്കാനുള്ളതല്ല. ഞാന്‍ എല്ലാ ദിവസവും ധരിക്കുന്ന ഒന്നാണത്. അത് എന്‍റെ വ്യക്തിഗത ശൈലിയുടെ ഭാഗമാണ്. പലപ്പോഴും എന്നെ ഞാനായി തോന്നിപ്പിക്കുന്ന ഒന്നാണ് അത്. കാന്‍ഡിയറിന്‍റെ  ആധുനിക രൂപകല്പനകള്‍ എന്‍റെ ചിന്താഗതിക്ക് ഏറ്റവും അനുയോജ്യമായതാണ്.  ഈ യാത്രയുടെ ഭാഗമാകാനും ബ്രാന്‍ഡിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി കൂടുതല്‍ പേരിലേയ്ക്ക് എത്തിച്ചേരാനും ആഗ്രഹിക്കുന്നുവെന്നും സ്മൃതി പറഞ്ഞു.


 


ഇന്ത്യയിലുടനീളം 130-ലധികം റീട്ടെയില്‍ സ്റ്റോറുകളും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാന്നിധ്യവുമുള്ള കാന്‍ഡിയര്‍, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലൈഫ്സ്റ്റൈല്‍ ജൂവലറി വിഭാഗത്തിന് പുതിയ രൂപം നല്‍കുന്നത് തുടരുകയാണ്. ബ്രാന്‍ഡിന്‍റെ ഓമ്നി ചാനല്‍ രീതി വഴി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സ്റ്റോറുകളിലൂടെയും തടസമില്ലാത്ത ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാം. കല്യാണ്‍ ജൂവലേഴ്സിന്‍റെ വിശ്വസനീയമായ പാരമ്പര്യത്തിന്‍റെ പിന്‍ബലത്തോടെ, മികച്ച കരകൗശലവിദ്യയും സമകാലിക ഡിസൈനുകളും സംയോജിപ്പിച്ചുകൊണ്ട്, ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറുന്ന ആഭരണങ്ങളാണ് കാന്‍ഡിയര്‍ നിര്‍മ്മിക്കുന്നത്.

Thursday, 25 June 2026

വിദേശ ഫണ്ട് സ്വീകരിക്കുന്നെ എന്‍ജിഒകള്‍ക്ക് നിയന്ത്രണങ്ങള്‍

 




ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2026 ജൂണ്‍ 22-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ എഫ്.സി.ആര്‍.എ നിയമത്തില്‍ സമൂലമായ മാറ്റങ്ങള്‍ ് സര്‍ക്കാര്‍ കൊണ്ടുവന്നു്. വിദേശ ഫണ്ട് ഉപയോഗത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് ലക്ഷ്യം.


എന്‍.ജി.ഒകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ ഉദ്ദേശ്യവും സംസ്ഥാനവും/കേന്ദ്രഭരണപ്രദേശവും മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത് അപേക്ഷയില്‍ വ്യക്തമാക്കണം. ഓരോ പുതിയ പ്രവര്‍ത്തനത്തിനോ സംസ്ഥാനത്തിനോ അധികമായി 300 രൂപ ഫീസും നല്‍കണം. മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വീകരിക്കാമെങ്കിലും, 'മതംമാറ്റം' കര്‍ശനമായി ഒഴിവാക്കണം. മതപരമായ വിദ്യാഭ്യാസം, സത്സംഗങ്ങള്‍, ധ്യാനങ്ങള്‍ എന്നിവയ്ക്ക് ഈ നിബന്ധന ബാധകമാണ്.


ഇന്ത്യന്‍ വംശജരല്ലാത്ത വിദേശ പൗരന്മാര്‍ പ്രധാന പദവികള്‍ വഹിക്കുന്ന സംഘടനകള്‍ക്ക് സാധാരണയായി എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ അനുവദിക്കില്ല. പ്രത്യേക സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ടായിരിക്കും. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ ഫണ്ടില്‍ നിന്ന് ചെലവഴിച്ചിട്ടില്ലാത്ത സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കപ്പെടാം. 'മുന്‍കൂര്‍ അനുമതി' ഉള്ള സംഘടനകള്‍ക്ക് പഴയ ഫണ്ട് 75 ശതമാനമെങ്കിലും ചെലവഴിച്ചാല്‍ മാത്രമേ അടുത്ത ഗഡു ലഭിക്കൂ.


രജിസ്ട്രേഷനായി അപേക്ഷിക്കുമ്പോള്‍ സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണം. വിദേശ ഫണ്ട് ഇടനിലക്കാര്‍ വഴിയാണ് വരുന്നതെങ്കില്‍, യഥാര്‍ത്ഥ സംഭാവന നല്‍കിയ വ്യക്തിയെ വെളിപ്പെടുത്തണം. സംഘടനകളോ അതിന്‍റെ ഭാരവാഹികളോ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ നല്‍കണം. ഇത്തരം സംഘടനകള്‍ക്ക് 'വാര്‍ത്തകളോ സമകാലിക വിഷയങ്ങളോ' പ്രക്ഷേപണം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ അനുവാദമില്ല. 2026-ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ സംഘടനകളും തങ്ങളുടെ പ്രവര്‍ത്തന ഉദ്ദേശ്യങ്ങളും സംസ്ഥാനങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിനെ അറിയിക്കണം. വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ സാമ്പത്തിക കണക്കുകള്‍ക്കൊപ്പം 'വിശദമായ പ്രവര്‍ത്തന റിപ്പോര്‍ട്ടും' ഇനി നിര്‍ബന്ധമാണ്.

----------------------

ഓണാവധിക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സബ്സിഡിയോടെ സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍



കൊച്ചി  ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതി പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ സൗത്ത് സ്റ്റാര്‍ റെയില്‍, അവാര്‍ഡ് ജേതാവും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അംഗീകാരവുമുള്ള ടൂര്‍ ഓപ്പറേറ്ററായ ടൂര്‍ ടൈംസുമായി സഹകരിച്ച് ഓണാവധിക്കാലത്ത് സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ ഓഗസ്റ്റ് 20-ന് പുറപ്പെടും. 

11ദിവസം നീളുന്ന യാത്രയില്‍ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ 33% സബ്സിഡിയോടെയാണ് ഈ പാക്കേജ് അവതരിപ്പിക്കുന്നത്.


ഡല്‍ഹി, ആഗ്ര, ജയ്പൂര്‍, അമൃത്സര്‍, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയ്ക്കുള്ള നിരക്കുകള്‍ സ്ലീപ്പര്‍ ക്ലാസ് 28,750 രൂപയിലും തേര്‍ഡ് എസി 39,950 രൂപയിലും ആരംഭിക്കുന്നു. സെക്കന്‍ഡ് എസിക്ക് 49,950 രൂപയും ഫസ്റ്റ് എസിക്ക് 58,950 രൂപയുമാണ് നിരക്ക്. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്.


ഓണ്‍ബോര്‍ഡില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള പിഎ സംവിധാനങ്ങള്‍, സമര്‍പ്പിത കോച്ച് സുരക്ഷ & ടൂര്‍ മാനേജര്‍മാര്‍, യാത്രാ ഇന്‍ഷുറന്‍സ്, ഹോട്ടലുകള്‍, പരിധിയില്ലാത്ത ഭക്ഷണം, ഓണ്‍ബോര്‍ഡിലും പുറത്തും ഉള്ള സൗകര്യങ്ങള്‍ എന്നിവ കൂടാതെ താമസത്തിനോ കാഴ്ചകള്‍ കാണുന്നതിനോ മാത്രമുള്ള ലഗേജ് കൊണ്ടുപോയാല്‍ മതിയെന്ന സവിശേഷതയുമുണ്ട്. യാത്രക്കാര്‍ക്ക് എല്‍ടിസി/എല്‍?എഫ്സി സൗകര്യം ലഭിക്കും.


ബുക്കിംഗിന് 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുകയോ ംംം.ീൗൃശോേലെ.ശി സന്ദര്‍ശിക്കുകയോ ചെയ്യുക. സൗത്ത് സ്റ്റാര്‍ റെയില്‍ - ടൂര്‍ ടൈംസ് സഹകരണത്തില്‍ ഇതിനകം  3, 02,850 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള 53 യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ ആകെ 25,070 തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും യാത്രാസൗകര്യമൊരുക്കി.

ലക്ഷദ്വീപിലെ വാര്‍ഷിക ചൂര ഉല്‍പാദനം 50,000 ടണ്ണായി ഉയര്‍ത്തും

ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി കൊച്ചി: ലക്ഷദ്വീപിലെ വാര്‍ഷിക ചൂര (ട്യൂണ) ഉല്‍പാദനം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ...