കൊച്ചി പ്രമുഖ ആഗോള ബിസ്ക്കറ്റ് കമ്പനിയായ ബ്രിട്ടാനിയ ചീസ് ഡിപ്പ്ഡ് ക്രഞ്ചി ലെയേര്‍ഡ് സാന്‍ഡ്വിച്ച്, കാരമല്‍ ഡിപ്പ്ഡ് ക്രഞ്ചി ലെയേര്‍ഡ് സാന്‍ഡ്വിച്ച് എന്നീ രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. 50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെല്‍റ്റിയുമായിട്ടുള്ളതാണ് പുതിയ ബിസ്ക്കറ്റുകളെന്ന് കമ്പനി അറിയിച്ച. 22 ബേക്ക്ഡ് ലെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് ചീസും കാരമലും കൊണ്ട് പൊതിഞ്ഞ ഈ ക്രഞ്ചിയായ ബിസ്ക്കറ്റിലെ ചീസും കാരമാലും അതിനെ അലിയിക്കുന്നതായി കമ്പനി അറിയിച്ചു.
ഇന്ത്യയില്‍ ഇന്ന് എങ്ങനെ ലഘുഭക്ഷണം കഴിക്കുന്നു എന്ന് നോക്കുമ്പോള്‍, ഉപഭോക്താക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ആസ്വദിക്കാന്‍ കൂടുതല്‍ നൂതനവും ആകര്‍ഷകവുമായ വഴികള്‍ തേടുകയാണെന്ന് ബ്രിട്ടാനിയയിലെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്‍റ് സിദ്ധാര്‍ത്ഥ് ഗുപ്ത പറഞ്ഞു. കാരമല്‍ ആന്‍ഡ് ചീസ് ഡിപ്പ്ഡ് ലെയേര്‍ഡ് സാന്‍ഡ്വിച്ചുകളുടെ ലോഞ്ചിലൂടെ, 50-50 എന്ന ആശയം രുചിക്കപ്പുറം ടെക്സ്ചറിലൂടെ പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 50-50-ന്‍റെ ക്രിക്കറ്റുമായുള്ള ദീര്‍ഘകാല ബന്ധത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, ബ്രാന്‍ഡ് ഋഷഭ് പന്തും ജെമിമ റോഡ്രിഗസും അഭിനയിക്കുന്ന ഒരു ടിവി പരസ്യചിത്രവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

No comments:
Post a Comment