കൊച്ചി ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതി പ്രകാരം രാജ്യത്തെ സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ സൗത്ത് സ്റ്റാര്‍ റെയില്‍, അവാര്‍ഡ് ജേതാവും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അംഗീകാരവുമുള്ള ടൂര്‍ ഓപ്പറേറ്ററായ ടൂര്‍ ടൈംസുമായി സഹകരിച്ച് ഓണാവധിക്കാലത്ത് സര്‍വീസ് നടത്തുന്ന സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ ഓഗസ്റ്റ് 20-ന് പുറപ്പെടും.
11ദിവസം നീളുന്ന യാത്രയില്‍ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ 33% സബ്സിഡിയോടെയാണ് ഈ പാക്കേജ് അവതരിപ്പിക്കുന്നത്.
ഡല്‍ഹി, ആഗ്ര, ജയ്പൂര്‍, അമൃത്സര്‍, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്രയ്ക്കുള്ള നിരക്കുകള്‍ സ്ലീപ്പര്‍ ക്ലാസ് 28,750 രൂപയിലും തേര്‍ഡ് എസി 39,950 രൂപയിലും ആരംഭിക്കുന്നു. സെക്കന്‍ഡ് എസിക്ക് 49,950 രൂപയും ഫസ്റ്റ് എസിക്ക് 58,950 രൂപയുമാണ് നിരക്ക്. തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്.
ഓണ്‍ബോര്‍ഡില്‍ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള പിഎ സംവിധാനങ്ങള്‍, സമര്‍പ്പിത കോച്ച് സുരക്ഷ & ടൂര്‍ മാനേജര്‍മാര്‍, യാത്രാ ഇന്‍ഷുറന്‍സ്, ഹോട്ടലുകള്‍, പരിധിയില്ലാത്ത ഭക്ഷണം, ഓണ്‍ബോര്‍ഡിലും പുറത്തും ഉള്ള സൗകര്യങ്ങള്‍ എന്നിവ കൂടാതെ താമസത്തിനോ കാഴ്ചകള്‍ കാണുന്നതിനോ മാത്രമുള്ള ലഗേജ് കൊണ്ടുപോയാല്‍ മതിയെന്ന സവിശേഷതയുമുണ്ട്. യാത്രക്കാര്‍ക്ക് എല്‍ടിസി/എല്‍?എഫ്സി സൗകര്യം ലഭിക്കും.
ബുക്കിംഗിന് 7305 85 85 85 എന്ന നമ്പറില്‍ വിളിക്കുകയോ ംംം.ീൗൃശോേലെ.ശി സന്ദര്‍ശിക്കുകയോ ചെയ്യുക. സൗത്ത് സ്റ്റാര്‍ റെയില്‍ - ടൂര്‍ ടൈംസ് സഹകരണത്തില്‍ ഇതിനകം 3, 02,850 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള 53 യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇതിലൂടെ ആകെ 25,070 തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും യാത്രാസൗകര്യമൊരുക്കി.

No comments:
Post a Comment