Thursday, 9 July 2026

ലക്ഷദ്വീപിലെ വാര്‍ഷിക ചൂര ഉല്‍പാദനം 50,000 ടണ്ണായി ഉയര്‍ത്തും




ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി


കൊച്ചി: ലക്ഷദ്വീപിലെ വാര്‍ഷിക ചൂര (ട്യൂണ) ഉല്‍പാദനം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 ടണ്ണായി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള പദ്ധതികളുമായി ദ്വീപ് മത്സ്യമേഖലുയടെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി.


കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന സംയുക്ത ഗുണഭോക്തൃ ചര്‍ച്ചയിലാണ് മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കിയത്.


ചൂരപിടുത്തം നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയലധികമാക്കാനാണ് ലക്ഷ്യമിടുന്നത്.  ദ്വീപിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ ഉപജീവനവും സാമ്പത്തികസ്ഥിതിയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് മാസ്റ്റര്‍ പ്ലാനിലുള്ള്ത്. ആഴക്കടല്‍ ചൂരപിടുത്തത്തിന്‍റെ വ്യാപനം, മാരികള്‍ച്ചര്‍ (കടല്‍ മത്സ്യകൃഷി), കടല്‍പ്പായല്‍ കൃഷി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇതില്‍പെടും.


കേന്ദ്ര ഫിഷറീസ് വകുപ്പ്, ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്‍റ് ബോര്‍ഡ്, സിഎംഎഫ്ആര്‍ഐ, സിഫ്റ്റ്,, എംപിഇഡിഎ, സിഫ്നെറ്റ്, നിഫാറ്റ്, എഫ് എസ് ഐ എന്നിവയിലെ പ്രതിനിധികള്‍, ലക്ഷദ്വീപില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍, സംരംഭകര്‍, സഹകരണ സംഘം ഭാരവാഹികള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.  പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന വഴി ഫണ്ട് കണ്ടെത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.


50 പുതിയ ആഴക്കടല്‍ ബോാട്ടേുകള്‍, കടല്‍പ്പായല്‍ കൃഷി


ദ്വീപിലെ ബ്ലൂ ഇക്കോണമി ശക്തിപ്പെടുത്തുന്നതിനായി നിരവധി നിര്‍ണായക നിര്‍ദ്ദേശങ്ങളാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്:

24 മീറ്ററില്‍ താഴെ നീളമുള്ള 50 പുതിയ ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ അനുവദിക്കും. 5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടല്‍പ്പായല്‍ കൃഷി വ്യാപിപ്പിക്കും. വലിയ തോതില്‍ സമുദ്ര അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്ന 10 മീഡിയം സ്കെയില്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ദ്വീപുകളിലെ 4,200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കായല്‍ (ലഗൂ?) പരപ്പും 300-ലധികം വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങളുടെ സാന്നിധ്യവും ഇതിന് പ്രയോജനപ്പെടുത്തും.


ലക്ഷദ്വീപില്‍ ടൂറിസം പദ്ധതികള്‍ വികസിക്കുന്ന പശ്ചാത്തലത്തില്‍ സ്പോര്‍ട്സ് ഫിഷിംഗ്, വിനോദ മത്സ്യബന്ധന ബോട്ടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കും.  


മത്സ്യബന്ധന മേഖലയുടെ നവീകരണത്തിനായി പുതിയ ബോട്ട് നിര്‍മ്മാണ യാര്‍ഡുകള്‍, അത്യാധുനിക കോള്‍ഡ് സ്റ്റോറേജ് സൗകര്യങ്ങള്‍, 50 മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍, മത്സ്യ സംഭരണ യാനങ്ങള്‍ (മദര്‍ വെസല്‍), മെക്കാനിക്കല്‍ വര്‍ക്ഷോപ്പുകള്‍ എന്നിവ  സ്ഥാപിക്കും. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍, കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങള്‍, വനിതാ സംരംഭകര്‍ എന്നിവരെ സജീവ പങ്കാളികളാക്കിയായിരിക്കും വികസന പദ്ധതികള്‍ നടപ്പാക്കുക.



ലക്ഷദ്വീപ് ഫിഷറീസ് വികസനത്തിന്‍റെ നോഡല്‍ ഏജന്‍സിയായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് സി.എം.എഫ്.ആര്‍.ഐയാണ്.  അടുത്ത അഞ്ച് വര്‍ഷത്തേക്ക് മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും ഭരണകൂടം പ്രഥമ പരിഗണന നല്‍കുകയെന്ന് യോഗം ഉദ്ഘാടനം ചെയ്ത ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് ഐ.എഫ്.എസ് പറഞ്ഞു. ലക്ഷദ്വീപിന്‍റെ സമ്പന്നമായ സമുദ്രവിഭവങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും, അത്യാധുനിക സാങ്കേതിക സഹായത്തോടെ ഈ മേഖലയുടെ സുസ്ഥിര വികസനത്തിന് സി.എം.എഫ്.ആര്‍.ഐ നേതൃത്വം നല്‍കുമെന്നും അധ്യക്ഷത വഹിച്ച സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സ? ജോര്‍ജ് പറഞ്ഞു. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്‍റ് കമ്മിഷണര്‍ ഡോ മുഹമ്മദ് കോയ, എന്‍എഫ്ഡിബി സീനിയര്‍ എക്സിക്യൂട്ടീവ് ഡോ കാഞ്ചി ഭാര്‍ഗവി തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment

ലക്ഷദ്വീപിലെ വാര്‍ഷിക ചൂര ഉല്‍പാദനം 50,000 ടണ്ണായി ഉയര്‍ത്തും

ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി കൊച്ചി: ലക്ഷദ്വീപിലെ വാര്‍ഷിക ചൂര (ട്യൂണ) ഉല്‍പാദനം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ...