Saturday, 6 June 2026

ഒപ്പോ ഫൈന്‍ഡ് എക്സ്9 സീരീസ് അവതരിപ്പിച്ചു



  കൊച്ചി: അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഫൈന്‍ഡ് എക്സ്9 എസ്, ഫൈന്‍ഡ് എക്സ്9 അള്‍ട്ര  എന്നീ പ്രീമിയം സ്മാര്‍ട്ട്ഫോ? സീരീസ് ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു.


 മികച്ച ഫോട്ടോഗ്രഫിക്കും കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ക്കുമായി രൂപകല്‍പ്പന ചെയ്ത ഫോണുകളില്‍ ഹാസല്‍ബ്ലാഡ് ക്യാമറ സംവിധാനവും കളര്‍ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫൈന്‍ഡ് എക്സ്9 എസ് കൂടുതല്‍ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമാണ് നല്‍കുന്നതെന്ന് കമ്പനി കമ്മ്യൂണിക്കേഷന്‍സ് മേധാവി ഗോള്‍ഡി പട്നായിക് പറഞ്ഞു. ഫൈന്‍ഡ് എക്സ്9 എസ് സ?സെറ്റ് ഓറഞ്ച്, ലാവെന്‍ഡര്‍ സ്കൈ, മിഡ്നൈറ്റ് ഗ്രേ നിറങ്ങളിലും ഫൈന്‍ഡ് എക്സ്9 അള്‍ട്ര ടുണ്ട്ര അമ്പര്‍, കാന്യോ? ഓറഞ്ച് നിറങ്ങളിലും ലഭ്യമാകും. മെയ് 28 മുതല്‍ ഒപ്പോ ഇ-സ്റ്റോര്‍, ഫ്ലിപ്കാര്‍ട്ട്, ആമസോ?, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വില്‍പ്പന ആരംഭിക്കും. ആദ്യ വില്‍പ്പനയില്‍ ഇന്‍സ്റ്റന്‍റ് ക്യാഷ്ബാക്ക്, പലിശ രഹിത ഇഎംഐ, എക്സ്ചേഞ്ച് ബോണസ്, സൗജന്യ ഗിഫ്റ്റ് ബോക്സ് തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈന്‍ഡ് എക്സ്9 എസ് മോഡലുകളുടെ വില 79,999 രൂപ മുതല്‍ ആരംഭിക്കുമ്പോള്‍ ഫൈന്‍ഡ് എക്സ്9 അള്‍ട്രയ്ക്ക് 1, 69,999 രൂപയാണ് വില

No comments:

Post a Comment

വിദേശ ഫണ്ട് സ്വീകരിക്കുന്നെ എന്‍ജിഒകള്‍ക്ക് നിയന്ത്രണങ്ങള്‍

  ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മേല്‍ കര്‍ശന നിയന്ത്രണ...