തിരുവനന്തപുരം : സാങ്കേതിക തികവിന്‍റെ
യും വിട്ടുവീഴ്ചയില്ലാത്ത കൃത്യതയുടെയും കരുത്തില്‍ ടൈറ്റന്‍ വാച്ചസിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്. സമുദ്രത്തിനടിയിലെ കടുത്ത മര്‍ദ്ദത്തെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും ആഴമേറിയ അണ്ടര്‍വാട്ടര്‍ പ്രൊഡക്റ്റ് ഫോട്ടോഷൂട്ട് വിജയകരമായി പൂര്‍ത്തിയാക്കിയാണ് മുന്‍നിര വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.
ലിമിറ്റഡ് എഡിഷന്‍ ടൈറ്റന്‍ സീറോ അവര്‍ 500 മീറ്റര്‍ പ്രൊഫഷണല്‍ ഡൈവേഴ്സ് ഓട്ടോമാറ്റിക് വാച്ചുകളിലൊന്ന് ഉപയോഗിച്ച് 52.1 മീറ്റര്‍ ആഴത്തിലാണ് ഈ ചരിത്ര നേട്ടം പൂര്‍ത്തിയാക്കിയത്.
തായ്ലന്‍ഡിലെ ഫൂക്കറ്റിലുള്ള റാച്ച നോയ് ഐലന്‍ഡിലെ സമുദ്രത്തിലാണ് ടൈറ്റന്‍ ഈ നേട്ടം കൈവരിച്ചത്. അഞ്ച് സര്‍ട്ടിഫൈഡ് ടെക്നിക്കല്‍ ഡൈവര്‍മാരടങ്ങുന്ന സംഘമാണ് വാച്ചിന്‍റെ കൃത്യതയും പ്രകടനക്ഷമതയും തെളിയിക്കാനുള്ള ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. വെറും ഏഴ് മിനിറ്റിനുള്ളില്‍ 50 മീറ്റര്‍ പിന്നിട്ട്, പരമാവധി 52.1 മീറ്റര്‍ ആഴത്തില്‍ വരെ ഡൈവര്‍മാര്‍ എത്തി. സമുദ്രത്തിന്‍റെ യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ വെറും 20 മിനിറ്റ് സമയം കൊണ്ടാണ് അത്യാധുനിക ക്യാമറകള്‍ ഉപയോഗിച്ചുള്ള അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് ഡൈവര്‍മാര്‍ പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ വാച്ച് നിര്‍മ്മാണ മേഖലയ്ക്ക് ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേദികളില്‍ പോലും മത്സരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് 'സീറോ അവര്‍' വാച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ
് വാച്ചസ് ഡിവിഷന്‍ സിഇഒ കുരുവിള മാര്‍ക്കോസ് പറഞ്ഞു. ഐഎസ്ഒ 6425 കംപ്ലയന്‍സ്, പാഡി വാലിഡേഷന്‍ എന്നിവ മുതല്‍ ഇപ്പോള്‍ ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വരെ ടൈറ്റന്‍ കൈവരിച്ച ഓരോ നാഴികക്കല്ലും മികച്ച എഞ്ചിനീയറിംഗ്, നൂതനത്വം, കരകൗശലവിദ്യ എന്നിവയുടെ ഏകോപനത്തിലൂടെ പിന്നിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
'സീറോ അവര്‍', ടൈറ്റന്‍റെ ഡെഡിക്കേറ്റഡ് പെര്‍ഫോമന്‍സ് സ്പോര്‍ട്സ് വാച്ച് സബ് ബ്രാന്‍ഡാണ്. ടൈറ്റന്‍ സീറോ അവര്‍ കളക്ഷനില്‍ പന്ത്രണ്ട് വാച്ചുകളാണ് ഉള്‍പ്പെടുന്നത്. 100 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ ആഴത്തിലുള്ള ജലത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഈ വാച്ചുകളുടെ വില 15,795 രൂപ മുതല്‍ 77,995 രൂപ വരെയാണ്. ടൈറ്റന്‍ വേള്‍ഡ് സ്റ്റോറുകള്‍, ലാര്‍ജ് ഫോര്‍മാറ്റ് റീട്ടെയില്‍ ഡെസ്റ്റിനേഷനുകള്‍, പ്രീമിയം വാച്ച് റീട്ടെയിലര്‍മാര്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയ്ക്ക് പുറമെ ംംം.ശേമേി.രീ.ശി എന്ന വെബ്സൈറ്റിലും ഈ വാച്ചുകള്‍ ലഭ്യമാണ്.

No comments:
Post a Comment