Thursday, 2 July 2026

സീഫുഡ് എക്സ്പോ ഭാരത്; നാഷണല്‍ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍




കൊച്ചി: ഇന്ത്യയുടെ മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന കയറ്റുമതി ശക്തമാക്കുന്നതിനായി സമുദ്രോപ്തന്ന കയറ്റുമതി വികസന അതോറിറ്റി (മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്സ് ഡെവലപ്മന്‍റ് അതോറിറ്റി- എംപിഇഡിഎ) സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണല്‍ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും. 'സീഫുഡ് എക്സ്പോ ഭാരത്' മേളയോടനുബന്ധിച്ചാണ് സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.


മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങള്‍ തയ്യാറാക്കുന്നതിലുള്ള വൈദഗ്ധ്യം അന്തര്‍ദേശീയ തലത്തില്‍ വരെ പ്രദര്‍ശിപ്പിക്കുന്നതിനായാണ് നാഷണല്‍ സ്കില്‍ ഒളിമ്പ്യാഡ് നടത്തുന്നത്. ജൂലൈ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കുന്ന 'സീഫുഡ് എക്സ്പോ ഭാരത് 2026'-ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ മത്സരം, സമുദ്രോത്പന്ന കയറ്റുമതിയില്‍ കൂടുതല്‍ മൂല്യവര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നവീകരണവും ഗുണനിലവാരവും വളര്‍ത്താനും, ഈ രംഗത്തെ പ്രതിഭകളെ അംഗീകരിക്കാനും ലക്ഷ്യമിടുന്നു. ഒപ്പം ഇന്ത്യയിലെ സമുദ്രോത്പന്ന സംസ്കരണ മേഖലയിലെ നൈപുണ്യ തൊഴില്‍വൈദഗ്ധ്യത്തിന്‍റെ വികസനത്തിന് ആക്കം കൂട്ടാനും ഇത് സഹായകമാകും.


സ്കില്‍ ഒളിമ്പ്യാഡിന്‍റെ രണ്ടാം പതിപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി നൈപുണ്യവികസന പരിപാടികള്‍ എംപിഇഡിഎ സംഘടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡിമാന്‍ഡുള്ള സമുദ്രോത്പന്നങ്ങള്‍ തയ്യാറാക്കുന്നതിനായി 2,500-ലധികം സമുദ്രോത്പന്ന സംസ്കരണ തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി 50 സമുദ്രോത്പന്ന മൂല്യവര്‍ദ്ധന പരിശീലന പരിപാടികള്‍ നടത്തി. ബ്രെഡഡ് സ്ക്വിഡ് റിംഗ്സ്, നൊബാഷി (നീളമുള്ള ചെമ്മീന്‍), ബ്രെഡഡ് ബട്ടര്‍ഫ്ലൈ ചെമ്മീന്‍, കുക്ക്ഡ് പീല്‍ഡ് ഡിവെയിന്‍ഡ് ടെയില്‍-ഓ?  ചെമ്മീന്‍, മാരിനേറ്റ് ചെയ്ത ചെമ്മീന്‍ സ്കെവേഴ്സ്, ഫിഷ് ഫില്ലറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് പരിശീലനം നല്‍കിയത്. ഓരോ പരിശീലന പരിപാടിക്ക് ശേഷവും പ്രാഥമിക തലത്തിലുള്ള സാങ്കേതിക മത്സരങ്ങള്‍ നടത്തുകയും മികച്ച പ്രകടനം കാഴ്ചവെച്ചവരെ കണ്ടെത്തുകയും ചെയ്തു.


തീരദേശ സംസ്ഥാനങ്ങളിലുടനീളം നടത്തിയ സംസ്ഥാനതല സ്കില്‍ ഒളിമ്പ്യാഡുകളിലൂടെയും തുടര്‍ന്ന് മുംബൈ, (പടിഞ്ഞാറന്‍ തീരം) വിജയവാഡ, (കിഴക്കന്‍ തീരം) എന്നിവിടങ്ങളില്‍ നടന്ന റീജിയണല്‍ സ്കില്‍ ഒളിമ്പ്യാഡുകളിലൂടെയുമാണ് മത്സരങ്ങള്‍ പുരോഗമിച്ചത്. പ്രാദേശിക മത്സരങ്ങളില്‍ നിന്ന് മികച്ച വിജയം നേടിയ 10 പേരാണ്  ദേശീയ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.

ന്‍റെ


ഗ്രാന്‍ഡ് ഫിനാലെയില്‍ സമുദ്രോത്പന്ന സംസ്കരണ രംഗത്തെയും അക്കാദമിക് രംഗത്തെയും വിദഗ്ധരടങ്ങുന്ന ജൂറിക്ക് മുന്നില്‍ ഫൈനലിസ്റ്റുകള്‍ സാങ്കേതിക വൈദഗ്ധ്യം പ്രകടിപ്പിക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. കൂടാതെ ഒന്നാം സമ്മാനമായി 1,0,0,000 രൂപയും, രണ്ടാം സമ്മാനമായി 75,000 രൂപയും, മൂന്നാം സമ്മാനമായി 50,000 രൂപയും, നാലാം സമ്മാനമായി  25,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സമുദ്രോത്പന്ന കയറ്റുമതിക്കാര്‍, അന്താരാഷ്ട്ര ബയര്‍മാര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, സീഫുഡ് എക്സ്പോ ഭാരത് 2026-ല്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ സംബന്ധിക്കും. ഫൈനലിസ്റ്റുകള്‍ തയ്യാറാക്കുന്ന അവാര്‍ഡിന് അര്‍ഹമായ മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങള്‍ സ്കില്‍ ഒളിമ്പ്യാഡ് പവലിയനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ എംപിഇഡിഎയുടെ പരിശീലന പരിപാടികളിലൂടെ വികസിപ്പിച്ചെടുത്ത കയറ്റുമതി അധിഷ്ഠിത മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങളുടെ തത്സമയ പ്രദര്‍ശനങ്ങളും അവ രുചിച്ചു നോക്കാനുള്ള അവസരവും ഇവിടെ ഉണ്ടായിരിക്കും.


സമുദ്രോത്പന്ന മൂല്യവര്‍ധന ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് നാഷണല്‍ സീഫുഡ് സ്കില്‍ ഒളിമ്പ്യാഡ് പ്രതിഫലിപ്പിക്കുന്നതെന്ന് എംപിഇഡിഎ ചെയര്‍മാന്‍ പി. ജവഹര്‍ പറഞ്ഞു. മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിലൂടെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ രംഗത്തെ തൊഴില്‍ നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഉയര്‍ന്ന ഗുണമേന്മയുള്ള സമുദ്രോത്പന്നങ്ങളുടെ വിശ്വസ്ത ആഗോള വിതരണക്കാരെന്ന ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ ഒളിമ്പ്യാഡ് സഹായിക്കും. സമുദ്ര സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം മനുഷ്യവിഭവശേഷിയില്‍ നിക്ഷേപം നടത്തുകയെന്നതാണ്. അന്താരാഷ്ട്ര വിപണികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തിയുള്ള നൈപുണ്യ ശേഷിയുള്ള തൊഴില്‍ സമൂഹത്തെ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെ മുന്‍നിര അന്താരാഷ്ട്ര സമുദ്രോത്പന്ന പ്രദര്‍ശനമായ 'സീഫുഡ് എക്സ്പോ ഭാരത് 2026'-ല്‍ സമുദ്രോത്പന്ന സംസ്കരണം, അക്വാകള്‍ച്ചര്‍, പാക്കേജിംഗ് മെഷിനറി, ലോജിസ്റ്റിക്സ്, ഗവ?മെന്‍റ് പവലിയനുകള്‍ എന്നിവയ്ക്കായി 325-ലധികം എക്സിബിഷന്‍ സ്റ്റാളുകള്‍ ഉണ്ടായിരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ അയ്യായിരത്തോളം ആഭ്യന്തര-അന്തര്‍ദ്ദേശീയ പ്രതിനിധികള്‍ പങ്കെടുത്ത് വാണിജ്യ കൂടിക്കാഴ്ചകള്‍ നടത്തും. ചില്ലറവ്യാപാര മേഖല, കാര്‍ഷിക ശൃംഖലകള്‍ തുടങ്ങിയവയുമായി ബന്ധം സ്ഥാപിക്കാന്‍ ഇതിലൂടെ സാധിക്കും. സമുദ്രോത്പന്ന മേഖലയുടെ നവീകരണത്തിലും സുസ്ഥിരതയിലും ഊന്നിയുള്ള അഞ്ച് സമാന്തര സാങ്കേതിക സെഷനുകളും എക്സ്പോയുടെ ഭാഗമായി നടക്കുന്നുണ്ട്. വിവിധ പങ്കാളികള്‍ക്ക് തങ്ങളുടെ വിപണി വികസിപ്പിക്കുന്നതിനും ആഗോള സമുദ്രോത്പന്ന മൂല്യ ശൃംഖലയിലുടനീളം പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും സീഫുഡ് എക്സ്പോ വേദിയൊരുക്കുന്നു.


2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി റെക്കോര്‍ഡ് നേട്ടമായ 8.45 ബില്യ? യുഎസ് ഡോളറിലെത്തി, ഇത് ലോകത്തിലെ മുന്‍നിര സമുദ്രോത്പന്ന കയറ്റുമതി രാജ്യങ്ങളിലൊന്നായി രാജ്യത്തെ മാറ്റി. രാജ്യത്ത് നിലവില്‍ പ്രതിദിനം 40,000 മെട്രിക് ടണ്ണിലധികം സംസ്കരണ ശേഷിയുള്ള 670 അംഗീകൃത സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളുണ്ട്. ഇതില്‍ 127 സംസ്കരണ യൂണിറ്റുകള്‍ മൂല്യവര്‍ദ്ധിത സമുദ്രോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവയാണ്. ഇത് ഇന്ത്യയുടെ ആകെ സമുദ്രോത്പന്ന കയറ്റുമതിയുടെ ഏകദേശം 10 ശതമാനം (0.84 ബില്യ? യുഎസ് ഡോളര്‍) സംഭാവന ചെയ്യുന്നു. മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന മേഖലയിലെ ഗണ്യമായ വളര്‍ച്ചാ സാധ്യതകള്‍ കണക്കിലെടുത്ത്, 2030-ഓടെ ആകെ സമുദ്രോത്പന്ന കയറ്റുമതിയില്‍ മൂല്യവര്‍ദ്ധിത കയറ്റുമതിയുടെ വിഹിതം 25 ശതമാനമായി ഉയര്‍ത്തുക എന്നലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടു വച്ചിരിക്കുന്നത്. ഇതിനായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംപിഇഡിഎ, ഉല്‍പ്പന്ന നവീകരണം, സംസ്കരണ-മൂല്യവര്‍ദ്ധന അടിസ്ഥാന സൗകര്യങ്ങള്‍, പ്രൊഫഷണല്‍ കൂട്ടായ്മ, ഗുണനിലവാര അവബോധം തുടങ്ങിയ വിവിധ പദ്ധതികളും പരിശീലന പരിപാടികളും എംപിഇഡിഎയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.


No comments:

Post a Comment

ലക്ഷദ്വീപിലെ വാര്‍ഷിക ചൂര ഉല്‍പാദനം 50,000 ടണ്ണായി ഉയര്‍ത്തും

ദ്വീപ് ഫിഷറീസ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി കൊച്ചി: ലക്ഷദ്വീപിലെ വാര്‍ഷിക ചൂര (ട്യൂണ) ഉല്‍പാദനം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ...